മേഘാലയ മുൻ മുഖ്യമന്ത്രി ഡോൺവ ലാപാംഗ് അന്തരിച്ചു
Sunday, September 14, 2025 2:01 AM IST
ഷില്ലോംഗ്: മേഘാലയ മുൻ മുഖ്യമന്ത്രി ഡോൺവ ഡത്ത്വെൽസൺ ലാപാംഗ് (93) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഷില്ലോംഗിലെ ബെഥാനി ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യത്തെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 1992 മുതൽ 2010 വരെ മുഖ്യമന്ത്രിസ്ഥാനം വഹിച്ച ലാപാംഗ് വിവിധ മന്ത്രിസഭകളിലും അംഗമായിരുന്നു.
1972ൽ നോംഗ്പോ മണ്ഡലത്തിൽനിന്നു സ്വതന്ത്രനായി മത്സരിച്ചാണ് ആദ്യം നിയമസഭയിലെത്തിയത്. പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2018ൽ കോൺഗ്രസ് വിട്ട് നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേർന്നു.
ഭാര്യ: അമേത്തിസ്റ്റ് ലിൻഡ ജോൺസ് ബ്ലാ. രണ്ട് മക്കളുണ്ട്.
തിങ്കളാഴ്ച ഷില്ലോംഗിലാണു സംസ്കാരം. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.