ഉദ്ധവും രാജും കൂടിക്കാഴ്ച നടത്തി
Thursday, September 11, 2025 3:19 AM IST
മുംബൈ: പുതിയ രാഷ്ട്രീയ തന്ത്രത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെ സൂചന നൽകി ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ, മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെയെ സന്ദർശിച്ചു.
രാജ് താക്കറെയുടെ ദാദറിലെ വസതിയായ "ശിവതീർഥ’യിലെത്തിയാണ് ഉദ്ധവും സംഘവും കൂടിക്കാഴ്ച നടത്തിയത്.