സ്വകാര്യത സംരക്ഷിക്കണമെന്ന്നടി ഐശ്വര്യ റായ് കോടതിയിൽ
Wednesday, September 10, 2025 2:21 AM IST
ന്യൂഡൽഹി: തന്റെ സ്വകാര്യത സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
അനുവാദമില്ലാതെ തന്റെ പേര്, ചിത്രങ്ങൾ, നിർമിതബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള അശ്ലീല ഉള്ളടക്കങ്ങൾ എന്നിവ ഉപയോഗിക്കുന്നുണ്ടെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ടാണു താരം ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾക്ക് മുന്നറിയിപ്പ് നൽകി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റീസ് തേജസ് കരിയ വാക്കാൽ സൂചന നൽകി.