നേപ്പാൾ അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കി
Wednesday, September 10, 2025 2:21 AM IST
ലക്നോ: നേപ്പാളിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ അതിർത്തി പോസ്റ്റുകളിലും ഇന്ത്യ സുരക്ഷ ശക്തമാക്കി. 1751 കിലോമീറ്റർ അതിർത്തിയാണ് ഇന്ത്യ നേപ്പാളുമായി പങ്കിടുന്നത്. ഉത്തർപ്രദേശിലെ ഏഴു ജില്ലകളിൽ ജാഗ്രതയ്ക്കു നിർദേശമുണ്ട്.
മഹാരാജ്ഗഞ്ച്, സിദ്ധാർഥിനഗർ, ബൽറാംപുർ, ശ്രാവസ്തി, ബഹ്റായിച്ച്, ലഖിംപുർ ഖേരി, പിലിഭിത് ജില്ലകളാണ് നേപ്പാളുമായി അതിർത്തി പങ്കിടുന്നത്. സശസ്ത്ര സീമാ ബൽ (എസ്എസ്ബി) ആണ് നേപ്പാൾ അതിർത്തി കാക്കുന്നത്. 22 അതിർത്തി പോസ്റ്റുകളിൽ കൂടുതൽ എസ്എസ്ബി ജവാന്മാരെ വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി ഡ്രോണുകളും ഉപയോഗിക്കുന്നു.
നേപ്പാളിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.