മുംബൈയിൽ ഗണേശവിഗ്രഹം വൈദ്യുതലൈനിൽ തട്ടി ഒരാൾ മരിച്ചു
Monday, September 8, 2025 4:46 AM IST
മുംബൈ: മുംബൈയിൽ ഘോഷയാത്രയ്ക്കിടെ ഗണേശവിഗ്രഹം ഹൈടെൻഷൻ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു.
മുംബൈ സകാനികയിലെ ഖൈരാനി റോഡിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. പരിക്കേറ്റ അഞ്ചു പേരുടെയും നില ഗുരുതരമാണ്. 30 അടിയോളം ഉയരമുള്ള ഗണേശ വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം.