ജാർഖണ്ഡിൽ മാവോയിസ്റ്റ് നേതാവിനെ വധിച്ചു
Monday, September 8, 2025 4:46 AM IST
ചായ്ബസ: ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ മാവോയിസ്റ്റ് നേതാവിനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. സിപിഐ (മാവോയിസ്റ്റ്) സോണൽ കമ്മിറ്റി അംഗം അപ്താൻ എന്നറിയപ്പെടുന്ന അമിത് ഹാൻസ്ദയെയാണു വധിച്ചത്. ഇയാളുടെ തലയ്ക്കു പോലീസ് പത്തുലക്ഷംരൂപ വിലയിട്ടിരുന്നുവെന്ന് എസ്പി രാകേഷ് രഞ്ജൻ അറിയിച്ചു.
രഹസ്യവിവരത്തെത്തുടർന്ന് സുരക്ഷാസേന പഞ്ചലതബുരു കുന്നിനോടു ചേർന്നുള്ള വനമേഖലയിൽ പരിശോധന നടത്തുന്നതിനിടെ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയായിരുന്നു. തുടർന്നു നടന്ന പ്രത്യാക്രമണത്തിലാണു മാവോയിസ്റ്റ് നേതാവിനു ജീവൻ നഷ്ടമായത്.