ദന്പതികളെ ജനക്കൂട്ടം തല്ലിക്കൊന്നു
Sunday, September 7, 2025 1:35 AM IST
കോൽക്കത്ത: ബംഗാളിൽ മൂന്നാം ക്ലാസ് വിദ്യാർഥി സ്വർണഭ മൊൻഡാലിന്റെ മൃതദേഹം പൊതുകുളത്തിൽനിന്നു കണ്ടെടുത്ത സംഭവത്തിനു പിന്നാലെ വീട് ആക്രമിച്ച ജനക്കൂട്ടം ദന്പതികളെ തല്ലിക്കൊന്നു.
ഉത്പൽ വിശ്വാസ്, സോമ വിശ്വാസ് എന്നിവരാണു കൊല്ലപ്പെട്ടത്. നാദിയ ജില്ലയിലെ നിശ്ചിന്താപുരിലാണു സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് കുട്ടിയെ കാണാതാകുന്നത്.
ഇന്നലെ രാവിലെ ദന്പതികളുടെ വീടിനു സമീപത്തെ കുളത്തിൽനിന്ന് ടാർപോളിനിൽ പൊതിഞ്ഞ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബാംഗങ്ങളുമായി ദന്പതികൾക്കു ശത്രുതയുണ്ടായിരുന്നു.