ഘോഷയാത്രയിലേക്ക് വാഹനം പാഞ്ഞുകയറി മൂന്നു പേർ മരിച്ചു
Thursday, September 4, 2025 2:15 AM IST
ജാഷ്പുർ : ഛത്തീസ്ഗഢിൽ ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയിലേക്കു വാഹനം ഇടിച്ചുകയറി മൂന്നു പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരിക്കേറ്റു.
അപകടമുണ്ടാക്കിയ എസ്യുവിയുടെ ഡ്രൈവർ മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചതാണു കാരണമെന്ന് പോലീസ് അറിയിച്ചു. ജുറുദന്ദ് ഗ്രാമത്തിലെ ബഗിച്ച-ജഷ്പുർ റോഡിലായിരുന്നു അപകടം. സുഖ്സാഗർ വൈഷ്ണവ് (40) എന്ന ഡ്രൈവറെ അറസ്റ്റ് ചെയ്തു.