ജമ്മു കാഷ്മീരിൽ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി
Tuesday, September 2, 2025 1:29 AM IST
ജമ്മു: പൂഞ്ചിലെ മെന്ദാർ സെക്ടറിൽ സൈന്യം നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി. പുലർച്ചെ 5.30ന് ബാലാകോട്ട് മേഖലയിൽ സംശയാസ്പദമായ നീക്കങ്ങൾ കണ്ടതോടെ സൈന്യം വെടിവയ്പ് ആരംഭിച്ചു.
കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തു. വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു സന്ദർശിക്കാനെത്തിയ ദിവസം തന്നെയാണ് ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം.