ടെക്സ്റ്റൈൽ യൂണിറ്റിൽ തീപിടിത്തം; രണ്ടു മരണം
Tuesday, September 2, 2025 1:29 AM IST
സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ ടെക്സ്റ്റൈൽ യൂണിറ്റിൽ സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ രണ്ടു പേർ മരിച്ചു. 20 പേർക്കു പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സ്ഫോടനമുണ്ടായത്.