വിവാദ പരാമർശം: മഹുവ മൊയ്ത്രയ്ക്കെതിരേ കേസ്
Monday, September 1, 2025 2:18 AM IST
റായ്പുർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേ വിവാദ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരേ ഛത്തീസ്ഗഡിൽ കേസ് രജിസ്റ്റർ ചെയ്തു.
ഛത്തീസ്ഗഡ് സ്വദേശിയുടെ പരാതിയിൽ മാന പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റം തടയാൻ കഴിഞ്ഞില്ലെങ്കിൽ അമിത് ഷായുടെ തല വെട്ടി മേശപ്പുറത്ത് വയ്ക്കണമെന്നായിരുന്നു മഹുവ മൊയ്ത്രയുടെ പ്രസ്താവനം.