11 എൻഎച്ച്പിസി തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി
Monday, September 1, 2025 2:18 AM IST
പിത്തോർഗഡ്: ഉത്തരാഖണ്ഡിലെ പിത്തോർഗഡിൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ ലിമിറ്റഡിലെ (എൻഎച്ച്പിസി) 11 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി. മണ്ണിടിച്ചിനെത്തുടർന്ന് ധൗലിഗംഗ പദ്ധതിയുടെ ഇരു തുരങ്കങ്ങളും അടഞ്ഞതുമൂലമാണ് തൊഴിലാളികൾ കുടുങ്ങിയത്.
19 പേരായിരുന്നു ആദ്യം കുടുങ്ങിയത്. എട്ടു പേരെ രക്ഷപ്പെടുത്തി. അവശിഷ്ടങ്ങൾ നീക്കി തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊർജിതമായി തുടരുകയാണെന്ന് പിത്തോർഗഡ് ജില്ലാ കളക്ടർ വിനോദ് ഗോസ്വാമി പറഞ്ഞു.