പ്രേം സാഗർ അന്തരിച്ചു
Monday, September 1, 2025 2:18 AM IST
മുംബൈ: സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ പ്രേം സാഗർ (81) അന്തരിച്ചു. സംസ്കാരം നടത്തി. രാമായണം ടിവി സീരിയൽ സംവിധായകനായ രാമാനന്ദ് സാഗറിന്റെ മകനാണ് പ്രേം.
ചരസ്, ലാൽകർ എന്നീ സിനിമകളിൽ ഛായാഗ്രാഹകനായിരുന്നു പ്രേം സാഗർ. നിശ്ചയ്, എക് ലഡ്ക, എക് ലഡ്കി, ജവാനി സിന്ദാബാദ്, സാഗർ സംഗം, നമക് ഹലാൽ തുടങ്ങിയ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.