സഹോദരീപുത്രന് ഫീസടയ്ക്കണം; എടിഎം തകർക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ
Tuesday, September 2, 2025 1:29 AM IST
ജബൽപുർ: മധ്യപ്രദേശിൽ എടിഎമ്മിന്റെ കാഷ് ചെസ്റ്റ് ഇരുന്പു ദണ്ഡ് ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ച ഇരുപത്തിനാലുകാരി അറസ്റ്റിൽ.
ജബൽപുരിലെ സ്കൂൾ പഠിക്കുന്ന സഹോദരീപുത്രന് ഫീസ് നല്കാനാണ് എടിഎം തകർക്കാൻ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞത്.
മഥുര സ്വദേശിനിയാണ് അറസ്റ്റിലായത്. സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു യുവതി. സഹോദരിയുടെ, പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന മകൻ ഫീസടച്ചിരുന്നില്ല. ഇതിന്റെ പേരിൽ കുട്ടിയെ സ്കൂളിൽനിന്നു പുറത്താക്കുമെന്നു മുന്നറിയിപ്പ് ലഭിച്ചിരുന്നു.
തുടർന്ന് യുവതിയും കുട്ടിയും ചേർന്നാണ് എടിഎം തകർക്കാൻ ശ്രമിച്ചത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.
യുവതിയുടെ പക്കൽനിന്ന് ഇരുന്പുദണ്ഡ്, സ്പാനർ, മറ്റ് ഉപകരണങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു.