ആസാമിൽ ഗോത്രവർഗ നേതാവ് കൊല്ലപ്പെട്ടു
Tuesday, September 2, 2025 1:29 AM IST
ദിഫു: താഡൗ ഗോത്രവർഗ വിഭാഗ നേതാവ് നേഖാം ജോംഹാവോ ആസാമിൽ കൊല്ലപ്പെട്ടു. കർബി ആംഗ്ലോഗ് ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.
അക്രമികൾ മൃതദേഹം ജമുന നദിയിൽ എറിഞ്ഞു. ജോംഹാവോയുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല.
മണിപ്പുരിൽ ഈയിടെ നടന്ന സമാധാന ചർച്ചകളിൽ ജോംഹാവോ പങ്കെടുത്തിരുന്നു. മൻജ മേഖലയിലെ കുക്കി ബസ്തിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇദ്ദേഹം.