പാക്കിസ്ഥാന് വീണ്ടും ഇന്ത്യയുടെ പ്രളയ മുന്നറിയിപ്പ്
Wednesday, September 3, 2025 2:06 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനു വീണ്ടും പ്രളയ മുന്നറിയിപ്പു നല്കി ഇന്ത്യ. കനത്ത മഴയെത്തുടർന്ന് അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യമാണെന്നും ഇതുമൂലം സത്ലജ് നദിയിൽ പ്രളയ സാധ്യതയുണ്ടെന്നുമാണു മുന്നറിയിപ്പ്.
മാനുഷിക പരിഗണനയുടെ പേരിലാണ് മുന്നറിപ്പ് നല്കിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിന്ധു നദീജല കരാർ റദ്ദാക്കിയതിനു പിന്നാലെ പാക്കിസ്ഥാനു പ്രളയ മുന്നറിയിപ്പ് നല്കുന്നത് ഇന്ത്യ നിർത്തിവച്ചിരുന്നു.
താവി നദിയിൽ പ്രളയസാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച മൂന്നു തവണ ഇന്ത്യ പാക്കിസ്ഥാനു മുന്നറിയിപ്പ് നല്കിയിരുന്നു.