മനോജ് ജരാങ്കെ നിരാഹാരസമരം അവസാനിപ്പിച്ചു
Wednesday, September 3, 2025 2:06 AM IST
മുംബൈ: മറാഠകൾക്ക് ഒബിസി ക്വോട്ടയിൽ സംവരണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് മനോജ് ജരാങ്കെ പാട്ടീൽ അഞ്ചു ദിവസമായി മുംബൈയിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
മറാഠ വിഭാഗത്തിനു കുൻബി സർട്ടിഫിക്കറ്റ് നല്കുന്നതിന് സമിതി രൂപവത്കരിക്കാമെന്നു സർക്കാർ പ്രഖ്യാപിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
ഇന്നലെ മഹാരാഷ്ട്ര മന്ത്രിമാരും ജരാങ്കെയും തമ്മിൽ ചർച്ച നടന്നിരുന്നു. കർഷകസമൂഹമായ കുൻബികൾ ഒബിസി പട്ടികയിൽ ഉൾപ്പെട്ടവരാണ്. തങ്ങളും കുൻബികളും ഒരേ പാരന്പര്യത്തിൽപ്പെടുന്നവരാണെന്നാണ് മറാഠ വിഭാഗം അവകാശപ്പെടുന്നത്. മറാഠകളെ കുൻബികളായി അംഗീകരിക്കണമെന്ന് ജരാങ്കെ ദീർഘകാലമായി ആവശ്യപ്പെടുന്നു.