ഡാം തകർന്ന് മിന്നൽപ്രളയം; നാലു പേർ മരിച്ചു
Thursday, September 4, 2025 2:15 AM IST
ബൽറാംപുർ: ഛത്തീസ്ഗഡിലെ ബൽറാംപുരിൽ ചെറിയ ഡാം തകർന്നുണ്ടായ മിന്നൽപ്രളത്തിൽ നാലു പേർ മരിച്ചു. മൂന്നു പേരെ കാണാതായി. മൂന്നു പേർക്കു പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി ധനേഷ്പുർ ഗ്രാമത്തിലെ ലുട്ടി (സത്ബാഹിനി) റിസർവോയറിലായിരുന്നു അപകടം. പ്രദേശത്തു ദിവസങ്ങളായി കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. നാൽപ്പതിലേറെ വർഷം പഴക്കമുള്ളതാണ് ഡാം.