ബംഗാൾ കോൺഗ്രസ് ആസ്ഥാനം തകർത്ത കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ
Thursday, September 4, 2025 2:15 AM IST
കോൽക്കത്ത: കോൺഗ്രസിന്റെ പശ്ചിമബംഗാളിലെ ആസ്ഥാന കാര്യാലയം (ബിധാൻ ഭവൻ) അടിച്ചുതകർത്ത കേസിൽ ബിജെപി നേതാവ് രാകേഷ് സിംഗിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 29നാണ് അക്രമസംഭവമുണ്ടായത്.
രാഹുൽ ഗാന്ധി അടക്കമുള്ള പ്രധാന കോൺഗ്രസ് നേതാക്കളുടെയെല്ലാം കട്ടൗട്ടുകളും പാർട്ടി പതാകകളും നശിപ്പിക്കപ്പെട്ടു. തംഗ്ര മേഖലയിലെ ഹൗസിംഗ് കോംപ്ലക്സിൽനിന്നാണ് രാകേഷിനെ പോലീസ് പിടികൂടിയത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾ നേരത്തേ അറസ്റ്റിലായെങ്കിലും രാകേഷ് ഒളിവിലായിരുന്നു.