സ്കൂളുകൾ ലഹരിമുക്തമാക്കാൻ സിബിഎസ്ഇ-എൻസിബി ധാരണ
Thursday, September 4, 2025 2:15 AM IST
ന്യൂഡൽഹി: സ്കൂളുകൾ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സിബിഎസ്ഇയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യും ധാരണ.
ലഹരിക്കെതിരേയുള്ള ബോധവത്കരണപരിപാടികൾ, അധ്യാപകർക്കും കൗൺസിലർമാർക്കും പരിശീലനം, ഡിജിറ്റൽ പ്രചാരണം, കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും കൗൺസിലിംഗ് തുടങ്ങിയ സംയുക്തമായി നടത്താനാണു ധാരണ. ആദ്യം നൂറ് സിബിഎസ്ഇ സ്കൂളുകളിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.