അമിതവേഗത്തിലെത്തിയ സൈനിക ട്രക്ക് തടഞ്ഞ് കോൽക്കത്ത പോലീസ്
Wednesday, September 3, 2025 2:06 AM IST
കോൽക്കത്ത: അമിത വേഗത്തിലെത്തിയ സൈനിക ട്രക്ക് തടഞ്ഞ് കോൽക്കത്ത പോലീസ്. ഇന്നലെ രാവിലെ റൈറ്റേഴ്സ് ബിൽഡിംഗ്സിനു മുന്പിലാണു സംഭവം.
കഴിഞ്ഞ ദിവസം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ഉയർത്തിയ സ്റ്റേജ് കരസേന പൊളിച്ചുനീക്കിയിരുന്നു. സൈനികവാഹനം അമിത വേഗത്തിലാണ് സഞ്ചരിച്ചതെന്നും കോൽക്കത്ത പോലീസ് കമ്മീഷണൽ മനോജ് വർമയുടെ കാർ അപകടത്തിൽനിന്ന് കഷ്ടിച്ചാണു രക്ഷപ്പെട്ടതെന്നും പോലീസ് അറിയിച്ചു.
രണ്ട് കരസേനാ ജവാന്മാരായിരുന്നു സൈനിക ട്രക്കിലുണ്ടായിരുന്നത്. ഡ്രൈവർക്കെതിരേ അപകടകരമായ ഡ്രൈവിംഗിനു കേസെടുത്തു. അതേസമയം, തങ്ങൾ അമിതവേഗത്തിലല്ല സഞ്ചരിച്ചതെന്നു സൈന്യം പറയുന്നു.