സ്വര്‍ണക്കടത്ത് ; നടി രന്യ റാവുവിന് 102 കോടി രൂപ പിഴ
Wednesday, September 3, 2025 2:06 AM IST
ബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തിയതായി ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു.
കേസിലെ മറ്റ് പ്രതികളായ ഹോട്ടലുടമ തരുണ്‍ കൊണ്ടരാജുവിന് 63 കോടി രൂപയും ജ്വല്ലറി ഉടമകളായ സാഹില്‍ സക്കറിയ ജയിന്, ഭരത് കുമാര്‍ ജെയിന് എന്നിവര്‍ക്ക് 56 കോടി രൂപ വീതവും ഡിആര്‍ഐ പിഴ ചുമത്തിട്ടുണ്ട്.
ബംഗളൂരു സെന്‍ട്രല്‍ ജയിലിലുള്ള നടിക്കും മറ്റുള്ളവര്‍ക്കും 2,500 പേജുള്ള പിഴ നോട്ടീസ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ഇന്നലെ നല്കി.
14.2 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ മാര്‍ച്ച് നാലിനാണ് രന്യ ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തില്‍വച്ച് അറസ്റ്റിലായത്.
ദുബായില്‍നിന്ന് മടങ്ങിയെത്തുന്ന സമയത്താണ് നടി പിടിയിലായത്. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചും നടി സ്വര്‍ണം കടത്താന്‍ ശ്രമിച്ചു എന്നതാണ് കേസ്.