ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
Wednesday, September 10, 2025 2:21 AM IST
ന്യൂഡൽഹി: നേപ്പാളിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ ഇന്ത്യന്‍ പൗരന്മാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം.
നേപ്പാളിലെ ഇന്ത്യന്‍ പൗരന്മാര് ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. പൗരന്മാര് നിലവിലെ താമസസ്ഥലങ്ങളില്‍ തുടരണമെന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ നേപ്പാള്‍ സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. നേപ്പാളിലുള്ള ഇന്ത്യക്കാര്‍ക്കുവേണ്ടി വിദേശകകാര്യ മന്ത്രാലയം ഹെല്പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കി. +977 980 860 2881, +977 981 032 6134 എന്നീ നമ്പറുകളിലും വാട്സ്ആപ്പിലും ബന്ധപ്പെടാന്‍ കഴിയും.
അതേസമയം, ഡല്‍ഹിക്കും കാഠ്മണ്ഡുവിനുമിടയിലുള്ള വിമാനസര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും നേപ്പാള്‍ എയര്‍ലൈന്‍സും ഇന്നലെ റദ്ദാക്കി. ഡല്‍ഹിക്കും കാഠ്മണ്ഡുവിനും ഇടയില്‍ എയര്‍ ഇന്ത്യ ദിവസവും ആറു സര്‍വീസുകളാണു നടത്തുന്നത്.