എസി കംപ്രസർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
Tuesday, September 9, 2025 1:23 AM IST
ഫരീദാബാദ്: ഷോർട്ട് സർക്യൂട്ട് മൂലം എയർ കണ്ടീഷണറിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് വീട്ടിൽ ഉറങ്ങിക്കിടന്ന 13 വയസുള്ള പെൺകുട്ടിയുൾപ്പെടെ മൂന്നു പേർ വിഷപ്പുക ശ്വസിച്ചു മരിച്ചു.
സച്ചിൻ കപൂർ(49), ഭാര്യ റിങ്കു കപൂർ(48), മകൾ സുജ്ജെയിൻ(13) എന്നിവരാണു മരിച്ചത്. ബാൽക്കണിയിൽനിന്നു ചാടിയ ആര്യൻ കപൂർ(24) അദ്ഭുതകരമായി രക്ഷപ്പെട്ടു. ഗ്രീൻഫീൽഡ് കോളനിയിലെ നാലുനിലക്കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റിൽ ഇന്നലെ വെളുപ്പിന് 3.30നായിരുന്നു സംഭവം.
ഇവരുടെ നായ്ക്കുട്ടിയെ വീടിനുള്ളിൽ ചത്തനിലയിൽ കണ്ടെത്തി. ഷോർട്ട് സർക്യൂട്ട്മൂലം തീ പടർന്ന് എസി പൊട്ടിത്തെറിക്കുക യായിരുന്നുവെന്നു പോലീസ് പറഞ്ഞു.
റൂഫ് ടോപ്പിലെ ഡോർ അടച്ചിട്ടിരുന്നതിനാൽ ഇതുവഴി ഇവർക്കു രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല. കാലിനു ഗുരുതരമായ പരിക്കേറ്റ ആര്യനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.