ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു സൈനികർക്കു വീരമൃത്യു
Tuesday, September 9, 2025 1:24 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർ വീരമൃത്യു വരിച്ചു. സുബേദാർ പർഭത് ഗൗഡ്, ലാൻസ് നായിക് നരേന്ദർ സിന്ധു എന്നിവരാണു വീരമൃത്യു വരിച്ചത്.
കരസേനാ മേജറിനു പരിക്കേറ്റു. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഗുദാർ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട ഒരു ഭീകരർ പ്രദേശവാസിയാണ്. രണ്ടാമൻ പാക് പൗരനാണ്. റഹ്മാൻ ഭായ് എന്ന കോഡ് നാമത്തിലാണ് ഇയാൾ അറിയപ്പെടുന്നത്.