എൻഐഎയുടെ രാജ്യവ്യാപക റെയ്ഡ്
Wednesday, September 10, 2025 2:21 AM IST
ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി (ഐഎസ്ഐഎസ്) ബന്ധമുള്ള കേസിനെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വ്യാപക റെയ്ഡ്.
ജമ്മുകാഷ്മീരിനു പുറമേ ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലായിരുന്നു പരിശോധനയെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ കായാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണു നടപടി. മൊബൈൽ ഫോൺ ഉൾപ്പെടെ ഒട്ടറെ തെളിവുകൾ കണ്ടെത്തിയ ഈ കേസിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.