ദേവ്ജി സിപിഐ (മാവോയിസ്റ്റ്) തലവൻ
Thursday, September 11, 2025 2:22 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽനിന്നുള്ള ഉന്നത നേതാവ് ദേവ്ജി എന്നറിയപ്പെടുന്ന തിപ്പിരി തിരുപ്പതിയെ നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്)യുടെ ജനറൽ സെക്രട്ടറിയായി നിയമിച്ചു.
പോലീസ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മേയ് 21ന് ഛത്തീസ്ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബസരാജുവിനു ( നന്പല കേശവ റാവു) പകരമാണ് ദേവ്ജിയെ ജനറൽ സെക്രട്ടറിയായി നിയമിച്ചത്. ബസ്തറിൽ ചേർന്ന മാവോയിസ്റ്റുകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.