ബിഹാറിലെ സീറ്റ് വിഭജനത്തിൽ സന്തുലിതാവസ്ഥ വേണം: കോൺഗ്രസ്
Thursday, September 11, 2025 2:22 AM IST
ന്യൂഡൽഹി: ബിഹാറിലെ മഹാസഖ്യകക്ഷികൾക്കിടയിൽ സീറ്റ് വിഭജനം തീരുമാനിക്കുമ്പോൾ "നല്ലതും മോശവും’ ആയ സീറ്റുകൾക്കിടയിൽ സന്തുലിതാവസ്ഥ ഉണ്ടാകണമെന്ന് ബിഹാറിന്റെ ചുമതലയുള്ള എഐസിസി നേതാവ് കൃഷ്ണ അല്ലവരു.
പുതിയ സഖ്യങ്ങൾ ഉൾക്കൊള്ളാൻ നിലവിലുള്ള എല്ലാ ഘടകകക്ഷികളും അവരുടെ പക്കലുള്ള സീറ്റിൽനിന്നു വിട്ടുവീഴ്ച ചെയ്യണമെന്നും അങ്ങനെ ചെയ്താലേ മഹാഗത്ബന്ധൻ സഖ്യം വികസിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ പാർട്ടികൾ സഖ്യത്തിൽ വന്നാൽ, ഓരോ പാർട്ടിയും അവരവരുടെ കഴിവിനനുസരിച്ച് പ്രവർത്തിക്കും. എല്ലാ സംസ്ഥാനങ്ങളിലും വിജയസാധ്യതയുടെ കാര്യത്തിൽ "നല്ല സീറ്റുകളും മോശം സീറ്റുകളും' ഉണ്ട്.
ഒരു പാർട്ടിക്ക് എല്ലാ നല്ല സീറ്റുകളും ലഭിക്കുകയും മറ്റേ പാർട്ടിക്ക് മോശം സീറ്റുകൾ ലഭിക്കുകയും ചെയ്യരുതെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.