ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി മോദി ചർച്ച നടത്തി
Thursday, September 11, 2025 3:19 AM IST
ന്യൂഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ ചർച്ച നടത്തി.
യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച. യുക്രെയ്ൻ സംഘർഷം, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ എന്നിവയും ചർച്ചാവിഷയമായി.