ന്യൂ​ഡ​ൽ​ഹി: ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഖ​ത്ത​ർ അ​മീ​റു​മാ​യി സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഖ​ത്ത​റി​ന്‍റെ പ​ര​മാ​ധി​കാ​രത്തിന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തെ ഇ​ന്ത്യ അ​പ​ല​പി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി ഖ​ത്ത​ർ അ​മീ​ർ ഷെ​യ്ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ-​താ​നി​യെ അ​റി​യി​ച്ചു.

“ഖ​ത്ത​ർ അ​മീ​ർ ഷെ​യ്ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ-​താ​നി​യു​മാ​യി സം​സാ​രി​ച്ചു, ദോ​ഹ​യി​ലെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ അ​ഗാ​ധ​മാ​യ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.


സ​ഹോ​ദ​ര​രാ​ജ്യ​മാ​യ ഖ​ത്ത​റി​ന്‍റെ പ​ര​മാ​ധി​കാ​ര ലം​ഘ​ന​ത്തെ ഇ​ന്ത്യ അ​പ​ല​പി​ക്കു​ന്നു. സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യും ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കു​ന്ന​തി​നെ ഞ​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​ന്നു. മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​നും സ്ഥി​ര​ത​യ്ക്കും ഇ​ത് ആ​വ​ശ്യ​മാ​ണ്. എ​ല്ലാ രൂ​പ​ങ്ങ​ളി​ലു​മു​ള്ള ഭീ​ക​ര​ത​യ്ക്കും എ​തി​രെ ഇ​ന്ത്യ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു’’ ന​രേ​ന്ദ്ര മോ​ദി എ​ക്സി​ൽ കു​റി​ച്ചു.