സംബിത് പത്ര മണിപ്പുരിൽ
Thursday, September 11, 2025 3:19 AM IST
ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പുർ സന്ദർശനത്തിനു മുന്നോടിയായി ബിജെപിയുടെ വടക്കുകിഴക്കൻ ചുമതലക്കാരൻ സംബിത് പത്ര മണിപ്പുരിലെത്തി.
ബിജെപി നേതാക്കളുമായും എംഎൽഎമാരുമായും പത്ര കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച മോദി മണിപ്പുർ സന്ദർശിക്കുമെന്നാണു റിപ്പോർട്ട്.