സ്ഫോടനം; രണ്ടു ജവാന്മാർക്കു പരിക്ക്
Friday, September 12, 2025 3:48 AM IST
റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് രണ്ടു സിആർപിഎഫ് ജവാന്മാർക്കു പരിക്കേറ്റു.
ദന്തേവാഡ ജില്ലയിൽ ഇന്ദ്രാവതി നദിയിലെ സാത്ധാർ പാലത്തിനുസമീപമാണു സ് ഫോടനമുണ്ടായത്. ഇൻസ്പെക്ടർ ദിവാൻ സിംഗ് ഗുർജാർ, കോൺസ്റ്റബിൾ ആലം മുനേഷ് എന്നിവർക്കാണു പരിക്കേറ്റത്.