ദന്പതികളും രണ്ടു മക്കളും കൊല്ലപ്പെട്ട നിലയിൽ
Friday, September 12, 2025 3:48 AM IST
റായ്ഗഡ് (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയില്‍ ഗൃഹനാഥനെയും ഭാര്യയെയും രണ്ടു മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ആദിവാസി വിഭാഗത്തില്‍പ്പെട്ട ബുധ്രം ഒറാവോണ്‍ (45), ഭാര്യ സഹോദ്ര (40), മകന് അരവിന്ദ് (12), മകള്‍ ശിവാംഗി (5) എന്നിവരാണ് കൊല്ലപ്പെട്ടത്.
വീടിന്റെ പിന്‍വശത്തുള്ള പച്ചക്കറിത്തോട്ടത്തിലെ ചാണകക്കൂമ്പാരത്തിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ദുര്‍ഗന്ധം വമിച്ചതുമൂലം പ്രദേശവാസികള്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.