ക്രിസ്ത്യൻ ആരാധനാലയങ്ങൾ പൂട്ടണം; മഹാരാഷ്ട്രയിൽ ഹിന്ദുത്വ സംഘടന രംഗത്ത്
Friday, September 12, 2025 3:48 AM IST
പാൽഘർ: മഹാരാഷ്ട്രയിൽ ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കെതിരേ നടപടി ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്ത്. പൽഘാർ ജില്ലയിൽ മാത്രം 129 അനധികൃത ക്രിസ്ത്യൻ ദേവാലയങ്ങളുണ്ടെന്നാണ് ആരോപണം. ഇവയ്ക്കെതിരേ കേസെടുക്കണമെന്നാണ് ആവശ്യം.
ശക്തമായ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്വാമി ഭരതാനന്ദ സരസ്വതി മഹാരാജിന്റെ നേതൃത്വത്തിലുള്ള സംസ്കൃതി രക്ഷൺ സമിതി കളക്ടർക്ക് നിവേദനം നൽകി.
ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ മൂലം സാമൂഹിക ഐക്യം തകരുന്നുവെന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം.