ആനന്ദബോസ് കേന്ദ്രത്തിന് റിപ്പോർട്ട് നൽകും
Friday, September 12, 2025 3:48 AM IST
സിലിഗുരി: നേപ്പാൾ കലാപത്തെത്തുടർന്നുള്ള സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് അതിർത്തിമേഖലയിലെത്തി.
നേപ്പാളിലെ പ്രശ്നങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാരിനു റിപ്പോർട്ട് നൽകുമെന്ന് ബംഗാൾ ഗവർണർ അറിയിച്ചു. ബുധനാഴ്ചയാണ് ബംഗാളിലെ അതിർത്തിഗ്രാമമായ പാനിതാൻകിയിലെ ഇന്ത്യൻ ഭാഗത്ത് സി.വി. ആനന്ദബോസ് എത്തിയത്.