തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി: ന​​​​ട​​​​ൻ വി​​​​ജ​​​​യ്‌​​​​യു​​​​ടെ പാ​​​​ർ​​​​ട്ടി ത​​​​മി​​​​ഴ​​​​ക വെ​​​​ട്രി ക​​​​ഴ​​​​ക​​​​ത്തി​​​​ന്‍റെ (ടി​​​​വി​​​​കെ) പ്ര​​​​ചാ​​​​ര​​​​ണ​​​​യോ​​​​ഗ​​​​ത്തി​​​​നു നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ളോ​​​​ടെ അ​​​​നു​​​​മ​​​​തി.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി മ​​​​ര​​​​ക്ക​​​​ടൈ​​​​യി​​​​ൽ നാ​​​​ളെ ന​​​​ട​​​​ക്കുന്ന പ​​​​രി​​​​പാ​​​​ടി​​​​ക്കാ​​​​ണ് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്. 25 മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ പ​​​​രി​​​​പാ​​​​ടി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണം, റോ​​​​ഡ് ഷോ, ​​​​സ്വീ​​​​ക​​​​ര​​​​ണം എ​​​​ന്നി​​​​വ പാ​​​​ടി​​​​ല്ല തു​​​​ട​​​​ങ്ങി​​​​യ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ളാ​​​​ണ് പോ​​​​ലീ​​​​സ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


വി​​​​ജ​​​​യ്‌​​​​യു​​​​ടെ വാ​​​​ഹ​​​​ന​​​​ത്തി​​​​നും മ​​​​റ്റ് അ​​​​ഞ്ച് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും മാ​​​​ത്ര​​​​മേ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ അ​​​​നു​​​​വാ​​​​ദ​​​​മു​​​​ള്ളൂ. നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ ഡി​​​​എം​​​​കെ ത​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണം ത​​​​ട​​​​യാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് വി​​​​ജ​​​​യ് ആ​​​​രോ​​​​പി​​​​ച്ചു.