നേപ്പാൾ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് നരേന്ദ്ര മോദി
Sunday, September 14, 2025 2:01 AM IST
ഇംഫാൽ: നേപ്പാൾ പ്രധാനമന്ത്രിയായി അധികാരമേറ്റ സുശീല കർക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സ്ത്രീശക്തീകരണത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണു സുശീല കാർക്കിയുടെ സ്ഥാനലബ്ധിയെന്നു പ്രധാനമന്ത്രി പ്രകീർത്തിച്ചു.
140കോടി ഇന്ത്യക്കാർക്കുവേണ്ടി സുശീല കാർക്കിയെ അഭിനന്ദിക്കുകയാണെന്നു പറഞ്ഞ മോദി സമാധാനവും സുസ്ഥിരതയും ക്ഷേമവും ഉറപ്പുവരുത്താൻ അവർക്കു കഴിയുമെന്നും അഭിപ്രായപ്പെട്ടു.