ഭോ​​​​പ്പാ​​​​ല്‍: യു​​​​വാ​​​​വ് ഭാ​​​​ര്യ​​​​യെ പ​​​​ട്ടാ​​​​പ്പ​​​​ക​​​​ല്‍ ന​​​​ടു​​​​റോ​​​​ഡി​​​​ൽ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഗ്വാ​​​​ളി​​​​യോ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​നി ന​​​​ന്ദി​​​​നി (28)യാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. പ്ര​​​​തി​​​​യാ​​​​യ ഭ​​​​ര്‍​ത്താ​​​​വ് അ​​​​ര​​​​വി​​​​ന്ദ് പ​​​​രി​​​​ഹാ​​​​റി​​​​നെ(33) പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

വെ​​​​ള്ളി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം ഗ്വാ​​​​ളി​​​​യോ​​​​റി​​​​ലെ രൂ​​​​പ്‌​​​​സിം​​​​ഗ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്താ​​​​യി​​​രു​​​ന്നു നാ​​​ട്ടു​​​കാ​​​രെ ഞെ​​​​ട്ടി​​​​ച്ച കൊ​​​​ല​​​​പാ​​​​ത​​​​കം. അ​​​​ര​​​​വി​​​​ന്ദും ന​​​​ന്ദി​​​​നി​​​​യും ദാ​​​​മ്പ​​​​ത്യ​​​​പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ര്‍​ന്ന് വേ​​​​ര്‍​പി​​​​രി​​​​ഞ്ഞാ​​​​യി​​​രു​​​ന്നു താ​​​​മ​​​​സം.

വെ​​​​ള്ളി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ന് സ​​​​മീ​​​​പ​​​​ത്തു​​​​കൂ​​​​ടെ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഭാ​​​ര്യ​​​യെ അ​​​ര​​​വി​​​ന്ദ് ത​​​​ട​​​​ഞ്ഞു​​​​നി​​​​ര്‍​ത്തു​​​​ക​​​​യും കൈ​​​​യി​​​​ല്‍ ക​​​​രു​​​​തി​​​​യി​​​​രു​​​​ന്ന തോ​​​​ക്കു​​​കൊ​​​ണ്ട് വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. റോ​​​​ഡി​​​​ല്‍ വീ​​​​ണ​​​​ യുവതിക്കു സമീപം പ്ര​​​​തി​​​​തോ​​​​ക്കു​​​​മാ​​​​യി നി​​​ല​​​യു​​​റ​​​പ്പി​​​ച്ചു. ആ​​​​ളു​​​​ക​​​​ള്‍ ഓ​​​​ടി​​​​ക്കൂ​​​​ടി​​​​യ​​​​പ്പോ​​​​ള്‍ ഇ​​​​യാ​​​​ള്‍ തോ​​​​ക്ക് ചൂ​​​​ണ്ടി ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി.


വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞു പോ​​​​ലീ​​​​സ് സം​​​​ഘം സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും പ്ര​​​​തി കൈ​​​​യി​​​​ല്‍ തോ​​​​ക്കു​​​​മാ​​​​യി ഭീ​​​​ഷ​​​​ണി തു​​​​ട​​​​ര്‍​ന്നു. ആ​​​​ളു​​​​ക​​​​ള്‍​ക്കു​​​​നേ​​​​രേ വെ​​​​ടി​​​​യു​​​​തി​​​​ര്‍​ക്കു​​​​മെ​​​​ന്നും സ്വ​​​​യം നി​​​​റ​​​​യൊ​​​​ഴി​​​​ച്ച് മ​​​​രി​​​​ക്കു​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​യാ​​​​ളു​​​​ടെ ഭീ​​​​ഷ​​​​ണി. ഇ​​​​തോ​​​​ടെ പോ​​​​ലീ​​​​സ് ക​​​​ണ്ണീ​​​​ര്‍​വാ​​​​ത​​​​കം പ്ര​​​​യോ​​​​ഗി​​​​ച്ച​​​​ശേ​​​​ഷം മ​​​​ല്‍​പ്പി​​​​ടി​​​​ത്ത​​​​ത്തി​​​​ലൂ​​​​ടെ പ്ര​​​​തി​​​​യെ കീ​​​​ഴ്‌​​​​പ്പെ​​​​ടു​​​​ത്തുകയായി രുന്നു.

അ​​​​ര​​​​വി​​​​ന്ദും ന​​​​ന്ദി​​​​നി​​​​യും പ്ര​​​​ണ​​​​യി​​​​ച്ചു വി​​​​വാ​​​​ഹം ചെ​​​യ്ത​​​​വ​​​​രാ​​​​ണ്. അ​​​​ര​​​​വി​​​​ന്ദി​​​​നെ​​​​തി​​​​രേ ന​​​​ന്ദി​​​​നി പ​​​​ല​​​​ത​​​​വ​​​​ണ പോ​​​​ലീ​​​​സി​​​​ല്‍ പ​​​​രാ​​​​തി ന​​​​ല്‍​കു​​​​ക​​​​യും ഇ​​​​യാ​​​​ള്‍​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്കു​​​​ക​​​​യും അ​​​​റ​​​​സ്റ്റി​​​​ലാ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. വി​​​​വാ​​​​ഹി​​​​ത​​​​നാണെന്നും മ​​​​ക്ക​​​​ളു​​​​ണ്ടെ​​​​ന്നു​​​​മു​​​​ള്ള വി​​​​വ​​​​രം മ​​​​റ​​​​ച്ചു​​​​വ​​​​ച്ചാ​​​​ണ് അ​​​​ര​​​​വി​​​​ന്ദ് ത​​​​ന്നെ വി​​​​വാ​​​​ഹം ചെ​​​​യ്ത​​​​തെ​​​​ന്നും ത​​​​നി​​​​ക്കു പീ​​​​ഡ​​​​ന​​​​മേ​​​​ൽ​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്നു​​​​വെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഏ​​​​റ്റ​​​​വു​​​​മൊ​​​​ടു​​​​വി​​​​ൽ ക​​​​ഴി​​​​ഞ്ഞ ഒ​​​​ന്പ​​​​തി​​​​ന് യു​​​​വ​​​​തി പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.