ഇന്ത്യ-പാക് മത്സരത്തിന് എതിരേ ശിവസേന; ടിവി അടിച്ചുപൊട്ടിച്ച് പ്രതിഷേധം
Monday, September 15, 2025 5:41 AM IST
മുംബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ-പാക് മത്സരത്തിനെതിരേ മഹാരാഷ്ട്രയിൽ വ്യാപകപ്രതിഷേധം. ശിവസേന (യുബിടി) പ്രവർത്തകർ ടിവി അടിച്ചുപൊട്ടിച്ചാണ് പ്രതിഷേധിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് പാക്കിസ്ഥാനെതിരേ ഇന്ത്യ കളിക്കുന്നത്. ഇന്ത്യ-പാക് മത്സരം ദേശീയ വികാരങ്ങളെ അപമാനിക്കുന്നതാണെന്നും ആരും കളി കാണരുതെന്നും ശിവസേന തലവൻ ഉദ്ധവ് താക്കറെ ആഹ്വാനം ചെയ്തു. വനിതാ പ്രവർത്തകർ സിന്ദൂരം ശേഖരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.