ന്യൂ​​​ഡ​​​ൽ​​​ഹി: ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ബി​​​ഹാ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​രു​​​ക്ക​​​ത്തി​​​നാ​​​യി കോ​​​ണ്‍ഗ്ര​​​സ് 39 അം​​​ഗ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ചു. ഉ​​​ട​​​ൻ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യ സ​​​മി​​​തി​​​യെ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യി എ​​​ഐ​​​സി​​​സി വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

ബി​​​ഹാ​​​ർ പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജേ​​​ഷ് റാം, ​​​ഷ​​​ക്കീ​​​ൽ അ​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ, മ​​​ദ​​​ൻ മോ​​​ഹ​​​ൻ ഝാ, ​​​രാ​​​ജേ​​​ഷ് റാ​​​ത്തോ​​​ഡ്, മോ​​​ത്തി​​​ലാ​​​ൽ ശ​​​ർ​​​മ, അ​​​ൻ​​​ഷു​​​ൽ അ​​​വി​​​ജി​​​ത്, ഖൈ​​​സ​​​ർ അ​​​ലി ഖാ​​​ൻ, ര​​​മേ​​​ഷ് പ്ര​​​സാ​​​ദ് യാ​​​ദ​​​വ്, ശ​​​ശി ര​​​ഞ്ജ​​​ൻ, സു​​​ബോ​​​ധ് മ​​​ണ്ഡ​​​ൽ, ഫൗ​​​സി​​​യ റാ​​​ണ, ഖു​​​ശ്ബു കു​​​മാ​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​റ്റി​​​യി​​​ലു​​​ള്ള​​​ത്.


ബി​​​ഹാ​​​റി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ, പാ​​​ർ​​​ട്ടി എം​​​പി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ, എം​​​എ​​​ൽ​​​സി​​​മാ​​​ർ, എ​​​ഐ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, പോ​​​ഷ​​​ക​​​സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​ർ പാ​​​ന​​​ലി​​​ലെ സ്ഥി​​​രം ക്ഷ​​​ണി​​​താ​​​ക്ക​​​ളാ​​​യി​​​രി​​​ക്കും.