ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ലെ ചു​​​രാ​​​ച​​​ന്ദ്പു​​​രി​​​ൽ കു​​​ക്കി നേ​​​താ​​​വി​​​ന്‍റെ വീ​​​ട് ജ​​​ന​​​ക്കൂ​​​ട്ടം തീ​​​വ​​​ച്ചു​​​ ന​​​ശി​​​പ്പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മേ​​​ഖ​​​ല​​​യി​​​ൽ സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ.

കു​​​ക്കി നാ​​​ഷ​​​ണ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ (കെ​​​എ​​​ൻ​​​ഒ) നേ​​​താ​​​വ് കാ​​​ൽ​​​വി​​​ൻ ഐ​​​കെ​​​ൻ​​​തോം​​​ഗി​​​ന്‍റെ വീ​​​ടി​​നാ​​ണ് ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ഒ​​രു​​സം​​ഘം തീ​​വ​​ച്ച​​ത്. പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്നു കാ​​​ണി​​​ച്ച് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രു​​​മാ​​​യി അ​​​ടു​​​ത്തി​​​ടെ ക​​​രാ​​​റി​​​ലൊ​​​പ്പി​​​ട്ട സം​​​ഘ​​​ട​​​ന​​​യാ​​​ണ് കെ​​​എ​​​ൻ​​​ഒ.


അ​​​തേ​​​സ​​​മ​​​യം വൈ​​​ദ്യു​​​തി ഷോ​​​ർ​​​ട്ട്സ​​​ർ​​​ക്ക്യൂ​​​ട്ടാ​​​ണ് അ​​​പ​​​ക​​​ട​​​കാ​​​ര​​​ണ​​​മെ​​​ന്ന് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ ഒ​​​രു​​​വി​​​ഭാ​​​ഗം പ​​​റ​​​യു​​​ന്നു. കു​​​ക്കി സോ ​​​കൗ​​​ൺ​​​സി​​​ൽ വ​​​ക്താ​​​വ് ഗി​​​ൻ​​​സ വു​​​ൾ​​​സോം​​​ഗി​​​ന്‍റെ വീ​​​ടി​​​നു​​​ നേ​​​രേ​​​യും ആ​​​ക്ര​​​മ​​​ണ​​​ശ്ര​​​മം ന​​​ട​​​ന്നു​​​വെ​​​ങ്കി​​​ലും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ സ​​​മ​​​യോ​​​ചി​​​ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ​​​മൂ​​​ലം അ​​​നി​​​ഷ്ട​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​യി.