ആചാര്യ ദേവ്രഥ് മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റു
Tuesday, September 16, 2025 1:51 AM IST
മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ഗവർണറായി ആചാര്യ ദേവ്രഥ് ചുമതലയേറ്റു. രാജ്ഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ജസ്റ്റീസ് ശ്രീ ചന്ദ്രശേഖർ ( ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ്) സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടങ്ങിയവർ പങ്കെടുത്തു.
ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ ചുമതലയേറ്റതിനെത്തുടർന്നാണ് ഗുജറാത്ത് ഗവർണറായിരുന്ന ആചാര്യ ദേവ്രഥിനെ മഹാരാഷ്ട്രയിൽ നിയമിച്ചത്.