ഗുരുഗ്രാമിൽ മാൻഹോളിൽ വീണ് പിഞ്ചുകുട്ടി മരിച്ചു
Tuesday, September 16, 2025 1:51 AM IST
ഗുരുഗ്രാം: ഗുരുഗ്രാമിൽ മാൻഹോളിൽ വീണ് രണ്ടുവയസുകാരനു ദാരുണാന്ത്യം. ഗുരുഗ്രാം ഇഫ്കോ ചൗക്കിനു സമീപം സെക്ടർ 65ലാണു സംഭവം. രാജസ്ഥാൻ സ്വദേശി കാലുവിന്റെ മകനായ ദിൽരാജ് ആണ് മരണമടഞ്ഞത്.
ഭാഗികമായി മൂടിയിരുന്ന മാൻഹോളിനു മുകളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനു ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.
കളിപ്പാട്ടങ്ങൾ വിൽക്കുന്നതിനായി ഗുരുഗ്രാമിലെത്തിയതായിരുന്നു കാലുവും കുടുംബവും. മാൻഹോളിനു സമീപമുള്ള ഒരു കുടിലിലാണ് കുടുംബം കഴിഞ്ഞിരുന്നത്.