കന്നഡ സിനിമാതാരത്തിന്റെ ഫോൺ ഹാക്ക് ചെയ്തു
Tuesday, September 16, 2025 1:51 AM IST
ബംഗളൂരു: കന്നഡ സിനിമാതാരം ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കയുടെയും ഫോണുകൾ ഹാക്ക് ചെയ്തു.
തങ്ങളുടെ നന്പറിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ വന്നാൽ പ്രതികരിക്കരുതെന്ന് ഉപേന്ദ്ര വീഡിയോ സന്ദേശത്തിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്.
ഒരു ഓൺലൈൻ ഓർഡർ സംബന്ധിച്ച് അജ്ഞാത നമ്പറിൽ നിന്ന് വന്ന സന്ദേശമാണ് പ്രിയങ്കയെ സൈബർ ചതിക്കുഴിയിൽ വീഴ്ത്തിയത്. ഇതിന് പിന്നിൽ ഹാക്കർമാർ പ്രവർത്തിച്ചതായും പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണെന്നും ഉപേന്ദ്ര പറഞ്ഞു.