“അയ്യപ്പസംഗമം മതനിരപേക്ഷ കാഴ്ചപ്പാടിന്റെ പ്രതിഫലനം”
Wednesday, September 17, 2025 1:37 AM IST
ന്യൂഡൽഹി: കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് 20ന് പന്പാതീരത്തു സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം സിപിഎമ്മിന്റെ മതനിരപേക്ഷ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
ജനങ്ങളുടെ മനസിൽ വിദ്വേഷം പടർത്താൻ മതത്തെ ഉപയോഗിക്കുന്നുവെന്ന തിരിച്ചറിവിൽ മതനിരപേക്ഷവാദികളായ ജനങ്ങളെ കൂടെ നിർത്തണമെന്ന് 24-ാം പാർട്ടി കോണ്‍ഗ്രസിനുശേഷം സിപിഎം വിശ്വസിക്കുന്നുണ്ടെന്നും വാർത്താസമ്മേളനത്തിൽ എം.എ. ബേബി പറഞ്ഞു.