ന്യൂ​​ഡ​​ൽ​​ഹി: ‘വോ​​ട്ട് ചോ​​രി’ വെ​​ളി​​പ്പെ​​ടു​​ത്ത​​ലി​​ന്‍റെ പു​​തി​​യ ഹൈ​​ഡ്ര​​ജ​​ൻ ബോം​​ബു​​മാ​​യി താ​​ൻ രം​​ഗ​​ത്തു​​വ​​രു​​മെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കെ ലോ​​ക്സ​​ഭ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി ഇ​​ന്നു പ​​ത്ര​​സ​​മ്മേ​​ള​​നം ന​​ട​​ത്തു​​ന്നു.

രാ​​വി​​ലെ പ​ത്തി​ന് ന്യൂ​​ഡ​​ൽ​​ഹി​​യി​​ലെ കോ​​ൺ​​ഗ്ര​​സ് ആ​​സ്ഥാ​​ന​​ത്താ​​ണു പ​​ത്ര​​സ​​മ്മേ​​ള​​ന​​മെ​​ന്ന് കോ​​ൺ​​ഗ്ര​​സ് വ​​ക്താ​​വ് പ​​വ​​ൻ ഖേ​​ര എ​​ക്സി​​ലൂ​​ടെ അ​​റി​​യി​​ച്ചു.


എ​ന്നാ​ൽ, ഏ​​തു വി​ഷ​യ​ത്തി​ലാ​ണു പ​​ത്ര​​സ​​മ്മേ​​ള​​ന​​മെ​​ന്ന് ഖേ​​ര വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ല്ല. വോ​​ട്ട​​ർ അ​​ധി​​കാ​​ർ യാ​​ത്ര​​യു​​ടെ സ​​മാ​​പ​​നം കു​​റി​​ച്ച് ക​​ഴി​​ഞ്ഞ ഒ​​ന്നി​​ന് ബി​ഹാ​റി​ലെ പാ​​റ്റ്ന​​യി​​ൽ ന​​ട​​ന്ന റാ​​ലി​​യി​​ലാ​​ണു ‘വോ​​ട്ട് ചോ​​രി’ ആ​​രോ​​പ​​ണ​​ത്തി​​ലെ പു​​തി​​യ ഹൈ​​ഡ്ര​​ജ​​ൻ ബോം​​ബ് വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി താ​​ൻ രം​​ഗ​​ത്തു​​വ​​രു​​മെ​​ന്ന് രാ​​ഹു​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​ത്.