ഇവിഎമ്മുകളില്‍ സ്ഥാനാര്‍ഥികളുടെ കളര്‍ഫോട്ടോ വരും
Thursday, September 18, 2025 1:19 AM IST
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ആകര്‍ഷകമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം.
വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോ, രാഷ്ട്രീയപാര്‍ട്ടിയുടെ പേര്, ചിഹ്നം തുടങ്ങിയവ കൂടുതല്‍ വ്യക്തതയോടെ ചേര്‍ക്കും. സ്ഥാനാര്‍ഥിയുടെ കളര്‍ഫോട്ടോ ആയിരിക്കും ഉള്‍പ്പെടുത്തുക. ഇപ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഇവിഎമ്മുകളില്‍ ഉപയോഗിക്കുന്നത്.
1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം 49 ബി പ്രകാരമാണു മാറ്റം. സീരിയല്‍ നമ്പര്‍ ഓഫ് ബാലറ്റ് പേപ്പര്‍, സ്ഥാനാര്‍ഥിയുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിങ്ങനെയാണ് പുതിയ മാറ്റം.