യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി; യു​വാ​വി​നെ​തി​രെ കേ​സ്
Friday, April 26, 2024 4:21 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും ത​ന്‍റെ വീ​ട് ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ക്കാ​ൻ വെ​ല്ലു​വി​ളി​ച്ച​തി​നും പ്ര​യാ​ഗ്‌​രാ​ജ് ജി​ല്ല​യി​ലെ ഗോ​പാ​ൽ ഗ​ഞ്ച് പ്ര​ദേ​ശ​ത്തു​ള്ള ഒ​രാ​ൾ​ക്കെ​തി​രെ കേ​സ്.

അ​ടു​ത്തി​ടെ ഓ​ൺ​ലൈ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു വീ​ഡി​യോ​യി​ലാ​ണ് ബ​ബ്ലു എ​ന്ന ഷ​മീം വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. "എ​ന്‍റെ പേ​ര് ഷ​മീം, ഞാ​ൻ പ്ര​യാ​ഗ്‌​രാ​ജ് ജി​ല്ല​യി​ലെ ലാ​ൽ ഗോ​പാ​ൽ​ഗ​ഞ്ച് നി​വാ​സി​യാ​ണ്, എ​ന്‍റെ വീ​ട് ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ക്കാ​ൻ ഞാ​ൻ നി​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്നു, യോ​ഗി​യെ ആ​ടി​നെ​പ്പോ​ലെ വെ​ട്ടും'- എ​ന്നാ​യി​രു​ന്നു വീ​ഡി​യോ​യി​ലെ പ്ര​സ്താ​വ​ന.

സ​ർ​വേ​ഷ് കു​മാ​ർ എ​ന്ന​യാ​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ന​വാ​ബ്ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഷ​മി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഷ​മി​ക്കെ​തി​രെ ഐ​പി​സി സെ​ക്ഷ​ൻ 506 (ക്രി​മി​ന​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ), ഐ​ടി ആ​ക്ട് സെ​ക്ഷ​ൻ 66 എ​ന്നി​വ പ്ര​കാ​രം കേ​സെ​ടു​ത്തു.

ഷ​മി​യെ പി​ടി​കൂ​ടാ​ൻ മൂ​ന്ന് സം​ഘ​ങ്ങ​ളെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ന​വാ​ബ്ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ധ​ർ​മേ​ന്ദ്ര കു​മാ​ർ ദു​ബെ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.