ജെ​സ്‌​ന തി​രോ​ധാ​ന​ക്കേ​സ്: സി​ജെ​എം കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും
Saturday, May 4, 2024 8:28 AM IST
തി​രു​വ​ന​ന്ത​പു​രം: ജെ​സ്‌​ന തി​രോ​ധാ​ന​ക്കേ​സ് തു​ട​ര​ന്വേ​ഷ​ണ ഹ​ര്‍​ജി തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി ശ​നി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം ജെ​സ്‌​ന​യു​ടെ പി​താ​വ് ജെ​യിം​സ് ജോ​സ​ഫ് സീ​ല്‍ ചെ​യ്ത ക​വ​റി​ല്‍ ന​ല്‍​കി​യ തെ​ളി​വു​ക​ള്‍ കോ​ട​തി സ്വീ​ക​രി​ച്ചി​രു​ന്നു.

ചി​ത്ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ള്‍ കോ​ട​തി പ​രി​ശോ​ധി​ച്ചു. തു​ട​ര്‍​ന്ന് ഇ​ന്ന് കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ജെ​സ്‌​ന മ​രി​യ​യെ 2018 മാ​ര്‍​ച്ച് 22നു ​കാ​ണാ​താ​യ കേ​സി​ല്‍ പോ​ലീ​സും സി​ബി​ഐ​യും ഇ​നി​യും ക​ണ്ടെ​ത്താ​ത്ത​തും പ​രി​ഗ​ണി​ക്കാ​ത്ത​തു​മാ​യ സൂ​ച​ന​ക​ളും തെ​ളി​വു​ക​ളു​മാ​ണ് ജെ​യിം​സ് കോ​ട​തി​യി​ല്‍ സീ​ല്‍ ചെ​യ്ത ക​വ​റി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.

പു​ഞ്ച​വ​യ​ലി​ലു​ള്ള പി​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു പു​റ​പ്പെ​ട്ട ജെ​സ്‌​ന അ​വി​ടെ എ​ത്തി​യി​ട്ടി​ല്ലെ​ന്നും ഒ​രു അ​ജ്ഞാ​ത​സു​ഹൃ​ത്തു​മാ​യു​ള്ള അ​ടു​പ്പ​മാ​ണു മ​ക​ള്‍ അ​പാ​യ​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നും ജെ​യിം​സ് സം​ശ​യി​ക്കു​ന്നു.

2021 ഫെ​ബ്രു​വ​രി​യി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തെ​ങ്കി​ലും വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളി​ല്ലാ​തെ ഫ​യ​ല്‍ മ​ട​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ സി​ബി​ഐ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജെ​യിം​സ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്കി​യ​ത്.

തങ്ങൾ പ​രി​ശോ​ധി​ക്കാ​ത്ത എ​ന്തെ​ങ്കി​ലും തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു സി​ബി​ഐ നി​ല​പാ​ട്. ജെ​സ്‌​ന ജീ​വ​നോ​ടെ​യു​ണ്ടോ എ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ലെ​ന്നാ​യി​രു​ന്നു സി​ബി​ഐ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട്.

തെ​ളി​വു​ക​ള്‍ താ​ര​ത​മ്യം ചെ​യ്ത ശേ​ഷ​മാ​കും തു​ട​ര​ന്വേ​ഷ​ണ ഹ​ര്‍​ജിയിൽ കോ​ട​തി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.