പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെ കോ​ൺ​ഗ്ര​സ് നേ​താ​വ് കാ​ർ ഇ​ടി​ച്ചു മ​രി​ച്ചു
Wednesday, May 8, 2024 12:40 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെ കോ​ൺ​ഗ്ര​സ് നേ​താ​വ് കാ​ർ ഇ​ടി​ച്ചു മ​രി​ച്ചു. രോ​ഹി​ണി മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ്ര​ശാ​ന്ത് വി​ഹാ​ർ സ്വ​ദേ​ശി ഹ​രി കി​ഷ​ൻ ജി​ൻ​ഡാ​ൽ (62) ആ​ണ് മ​രി​ച്ച​ത്.

ഡ​ൽ​ഹി പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ദേ​വേ​ന്ദ​ർ യാ​ദ​വും മു​തി​ർ​ന്ന നേ​താ​ക്ക​ളും ജി​ൻ​ഡാ​ലി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ശ​ക്ത​നും അ​ർ​പ്പ​ണ​ബോ​ധ​വു​മു​ള്ള നേ​താ​വി​നെ​യാ​ണ് ഡ​ൽ​ഹി കോ​ൺ​ഗ്ര​സി​ന് ന​ഷ്ട​മാ​യ​തെ​ന്ന് ദേ​വേ​ന്ദ​ർ യാ​ദ​വ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ (ഐ​പി​സി) 279, 304-എ ​വ​കു​പ്പു​ക​ൾ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​യെ പി​ടി​കൂ​ടാ​ൻ ഒ​ന്നി​ല​ധി​കം അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.